Skip to main content

ബി.എസ്.എൻ.എൽ/ ടെലികോം പെൻഷൻകാർ കെ.വൈ.പി ഫോം സമർപ്പിക്കണം

ബി.എസ്.എൻ.എൽ, ടെലികോം പെൻഷൻകാർ സമ്പൻ പ്ളാറ്റ്ഫോമിൽ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനായി കെ.വൈ.പി (നോ യുവർ പെൻഷണർ) ഫോം പി.എം.ജി ജംഗ്ഷനിലെ കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ് ഓഫീസിൽ 30 നകം എത്തിക്കണം. ബാങ്കുകൾ മുഖേന പെൻഷൻ നൽകുന്ന രീതി ഒഴിവാക്കി സമ്പൻ ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെയാണ് നിലവിൽ ഇവർക്ക് പെൻഷൻ നൽകുന്നത്. പെൻഷൻകാരുടെ കൂടുതൽ വിവരങ്ങൾ ഡാറ്റ പ്യൂരിഫിക്കേഷനായി സമ്പൻ പ്ളാറ്റ്ഫോമിൽ ആവശ്യമുള്ളതിനാലാണ് കെ.വൈ.പി ഫോം സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കെ.വൈ.പി ഫോമിനും വിശദവിവരങ്ങൾക്കും: https//cgca.gov.in/ccakl/ ടോൾഫ്രീ നമ്പർ: 18004250089.

പി.എൻ.എക്സ്. 228/2023

date