Skip to main content

ചുമതലയേറ്റു

 

തദ്ദേശ സ്വയംഭരണ പൊതു സർവ്വീസ് യഥാർത്ഥ്യമാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ 2022 ലെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്റ്റേറ്റ് സർവീസ്  വിശേഷാൽ ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലയിലെ  പ്രഥമ മേധാവിയായി  പി.എം ഷഫീക്ക് ജോയിൻ്റ് ഡയറക്ടർ തസ്തികയിൽ ചുമതലയേറ്റെടുത്തു. 

കാക്കനാട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലാണ് നിലവിൽ തദ്ദേശ സ്വയംഭരണ വകുപ്പ്  ജോയിൻ്റ് ഡയറക്ടറുടെ കാര്യാലയം  പ്രവർത്തിക്കുന്നത്.  ചുമതലയേറ്റെടുക്കാനെത്തിയ ജോയിൻ്റ് ഡയറക്ടർക്ക്  ഡെപ്യൂട്ടി ഡയറക്ടർ കെ.ജെ ജോയി യുടെ നേതൃത്വത്തിൽ ജില്ലാ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ സ്വീകരണം നൽകി. എറണാകുളം സ്വദേശിയായ ഷഫീക്ക്  തൃശൂർ കിലയിൽ ഡെപ്യൂട്ടി ഡയറക്ടർ ( പരിശീലനം) തസ്തികയിൽ ചുമതല നിർവ്വഹിച്ചു വരികെ ഉദ്യോഗക്കയറ്റം ലഭിച്ച് ജോയിൻ്റ് ഡയറക്ടർ തസ്തികയിൽ നിയമിതനാവുകയായിരുന്നു.

date