Skip to main content

തൊഴിൽ ചെയ്യാം സുരക്ഷിതരായി: ബോധവത്കരണ ക്ലാസ് നടത്തി

 

തൊഴിലിടങ്ങളിൽ സ്ത്രീസുരക്ഷ ബോധവൽക്കണവുമായി ജില്ലാ വനിതാ ശിശു വികസന വകുപ്പ്. തൊഴിലിടങ്ങളിൽ സ്‌ത്രീകൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം (തടയൽ നിരോധിക്കൽ പരിഹാരം) നിയമം 2013 എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസിൻ്റെയും ജില്ലാ ലേബർ ഓഫീസിന്റെയും സഹകരണത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.

ജൂബിലി മിഷൻ ആശുപത്രി ജീവനക്കാർക്ക്  പോഷ് നിയമത്തിൽ സംഘടിപ്പിച്ച ക്ലാസ്സ് അഡ്വ. ജിഷ്ണു മാധവ് നയിച്ചു. അമ്പതോളം ജീവനക്കാർ  ക്ലാസ്സിൽ പങ്കെടുത്തു.

 ജില്ലാ ലേബർ ഓഫീസർ ജോവിൻ, ജില്ലാ വനിത ശിശു വികസന ഓഫീസർ മീര പി, വനിത ശിശു വികസന വകുപ്പ് സീനിയർ സൂപ്രണ്ട് രാംദാസ്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. തോമസ് പൂപ്പാടി, ഡോ സുശീല, ലീഗൽ അഡ്വൈസർ അഡ്വ.ജസ്റ്റിൻ എന്നിവർ പങ്കെടുത്തു.

date