Skip to main content

പൊതുതെളിവെടുപ്പ് 19ന്

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ, കേരള ഇന്റസ്ട്രീയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര), പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് കോഴിപ്പാറയിൽ പുതുതായി വികസിപ്പിക്കുന്ന രണ്ടാംഘട്ട മെഗാ ഫുഡ് പാർക്കിന്റെ ഏരിയയും കൂടി KINESCO Power and Utilities Private Limited (KPUPL) എന്ന വിതരണ ലൈസൻസിയുടെ വൈദ്യുതി വിതരണം ചെയ്യുന്ന ഏരിയയിൽ കൂട്ടിച്ചേർക്കുന്നതിനു വേണ്ടിയുള്ള അപേക്ഷയിൽ പൊതുജനാഭിപ്രായം തേടിയുള്ള തെളിവെടുപ്പ് 19ന് രാവിലെ 11.30 മുതൽ വീഡിയോ കോൺഫറൻസ് മുഖേന നടക്കും. പെറ്റീഷൻ (ഒ.പി. നം.73/2022) www.erckerala.org യിൽ ലഭ്യമാണ്. പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 18ന് ഉച്ചയ്ക്ക് 12ന് മുമ്പ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിൽ മുഖേന അറിയിക്കണം. തപാൽ മുഖേനയും ഇ-മെയിൽ മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ/ ഇ-മെയിൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറികേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻകെ.പി.എഫ്.സി ഭവനംസി.വി. രാമൻപിളള റോഡ്വെള്ളയമ്പലംതിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ 19ന് വൈകിട്ട് അഞ്ചുവരെ വരെ സ്വീകരിക്കും.

        പി.എൻ.എക്സ്. 252/2023

date