Skip to main content
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്‌സ് സംസാരിക്കുന്നു

കുട്ടികൾക്കായുള്ള ജില്ലാ വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തു ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു

 

ശിശു സൗഹൃദ ജില്ലയുടെ ഭാഗമായി കുട്ടികൾക്കായുള്ള ജില്ലാ വെബ് പോർട്ടൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്സ് കളക്ടറേറ്റിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതി സമീപനത്തെക്കുറിച്ച് മുഖ്യാവതരണവും അദ്ദേഹം നടത്തി.

സംസ്ഥാനത്തിന്റെ സാമ്പത്തിക പുനഃരുദ്ധാരണ പ്രക്രിയയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുള്ളത്. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ഉദ്ദേശവും അതുതന്നെയാണ്. എറണാകുളം ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്ന വാര്‍ഷിക പദ്ധതികളില്‍ പലതും സംസ്ഥാനതലത്തില്‍ മാതൃകയാക്കാവുന്നവയാണ്. ഉത്പാദനമേഖലയെ കൂടുതല്‍ ശക്തമാക്കുന്ന വിധത്തില്‍ വേണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കാന്‍. പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഉല്ലാസ് തോമസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. 

ഫാം അധിഷ്ഠിത വിദ്യാഭ്യാസ ടൂറിസം, സമഗ്ര ക്യാൻസർ നിയന്ത്രണ പരിപാടി നാലാം ഘട്ടം, കണ്ടൽ വനങ്ങൾ വച്ചു പിടിപ്പിക്കലും നെറ്റ് സീറോ കാർബൺ എമിഷൻ, നൈപുണ്യ നഗരം, സ്കൂൾ ദുരന്ത നിവാരണ ക്ലബ്ബ്, അലങ്കാര മത്സ്യ കൃഷി, ഹരിത മികവ്, തൊഴിലുറപ്പുമായുള്ള സംയോജനം, ഗർഭശുശ്രൂഷക്കായുളള പരിപാലന ഗ്രൂപ്പുകൾ, തെരുവുനായ നിയന്ത്രണം, ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ സംയോജന സാധ്യതകൾ എന്നീ വിഷയങ്ങളെക്കുറിച്ച് അവതരണവും ചർച്ചകളും നടത്തി.
വിവിധ വകുപ്പുകൾ ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി നടത്തുന്ന 13 പദ്ധതികൾക്ക് സമിതി അംഗീകാരം നൽകി.

സംസ്ഥാന ആസൂത്രണ ബോർഡ് ഡയറക്ടർ ടി.എൽ ശ്രീകുമാർ, ആസൂത്രണ സമിതി അംഗങ്ങളായ ദീപു കുഞ്ഞുകുട്ടി, ശാരദാ മോഹൻ, ഷൈമി വർഗ്ഗീസ്, ലിസി അലക്സ്, എ.എസ് അനിൽകുമാർ, സനിത റഹിം, റീത്താ പോൾ, ജമാൽ മണക്കാടൻ, മേഴ്സി ടീച്ചർ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ ഫാത്തിമ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു

date