Skip to main content
കൊരട്ടി പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീടുകളുടെ  ആദ്യ ഗഡുവിതരണരേഖാ കൈമാറ്റത്തിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി.സി.ബിജു  നിർവ്വഹിക്കുന്നു

ലൈഫ് പദ്ധതിയിൽ 40 വീടുകളുടെ  നിർമ്മാണം ആരംഭിച്ച് കൊരട്ടി പഞ്ചായത്ത്

 

 

"കുടിൽ രഹിത കൊരട്ടി" എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന കൊരട്ടി പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 വീടുകളുടെ നിർമ്മാണം ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഗഡുവിതരണരേഖാ കൈമാറ്റത്തിൻ്റെ ഉദ്ഘാടനം  കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു  നിർവ്വഹിച്ചു. 

പട്ടികജാതി വിഭാഗത്തിൽ 27 വീടുകളും പൊതു വിഭാഗത്തിൽ 13 വീടുകളുമാണ്  ആദ്യഘട്ടത്തിൽ നിർമ്മിക്കുക. 4 ലക്ഷം രൂപ ചെലവിൽ 420 സ്ക്വയർ ഫീറ്റുള്ള വീടുകളാണ്  നിർമിക്കുന്നത്. വീട് നിർമ്മാണത്തിനുള്ള വിവിധ പ്ലാനുകൾ പഞ്ചായത്ത് ലഭ്യമാക്കും.  

വർഷങ്ങൾ പഴക്കമുള്ള ലക്ഷം വീടുകൾ ഒറ്റ വീടാക്കുന്ന സംസ്ഥാനത്തെ മാതൃക പദ്ധതിയിലൂടെ കൊരട്ടി പഞ്ചായത്തിലെ  37 വീടുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ.സുമേഷ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിജോയി പെരെപ്പാടൻ, പി.ജി. സത്യപാലൻ, പഞ്ചായത്ത് സൂപ്രണ്ട് ബിന്ദു ജി.നായർ, വി.ഇ.ഒമാരായ എൻ.അനീസ് മുഹമ്മദ് കെ.വി. ജിജു, ആതിര പി.അനന്തൻ എന്നിവർ പങ്കെടുത്തു.

date