Skip to main content

തരംഗ് 2023 ന് പഴയന്നൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ തുടക്കമായി

 

സാങ്കേതിക വിദ്യയുടെ വളർച്ചയിലും മാനുഷികമൂല്യങ്ങൾ കൂടി മുറുകെപ്പിടിച്ചാലേ വരുംതലമുറയ്ക്ക് നേട്ടം ഉണ്ടാക്കാനാകൂ എന്ന് ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഐഎച്ച്ആർഡിയുടെ കീഴിലുള്ള പഴയന്നൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ടെക് ഫെസ്റ്റ് ആയ തരംഗ് 2023 ഉദ്ഘാടനവും പുതിയ സ്റ്റേജ് സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

യോഗത്തിൽ വിവിധ ബാച്ചുകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു.

പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മുരളീധരൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എം അഷറഫ്, പിടിഎ പ്രസിഡൻറ് കൃഷ്ണകുമാർ കെ പി, ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സോബി ടി വർഗീസ്, തരംഗ്‌ പ്രോഗ്രാം മാനേജർ ഹരികൃഷ്ണൻ പി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഷാഗു പി സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ മുഹ്സിൻ എം നന്ദിയും രേഖപ്പെടുത്തി.

date