Skip to main content
മുണ്ടൂർ ഇ എം എസ് സ്റ്റേഡിയം

മുണ്ടൂർ ഇഎംഎസ് സ്റ്റേഡിയത്തിൽ മേപ്പിൾ വുഡ് ഫ്ലോറിങിനായി അനുവദിച്ച തുക വർധിപ്പിച്ചു

 

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മുണ്ടൂർ ഇഎംഎസ് മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ മേപ്പിൾ വുഡ് ഫ്ലോറിങ് നടത്തുന്നതിനായി അനുവദിച്ച തുക വർധിപ്പിച്ചു. കഴിഞ്ഞ സർക്കാർ 1.94 കോടി രൂപ ചിലവഴിച്ച് പണികഴിപ്പിച്ചതാണ് സ്റ്റേഡിയം. 

ഇൻഡോർ സ്റ്റേഡിയത്തിലെ ഫ്ലോറിങ് പ്രവൃത്തികൾ പൂർത്തീകരിക്കാത്തതിനാൽ സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ നടത്തിയ ഇടപെടലുകളുടെ ഭാഗമായി നേരത്തേ 26.3 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ സാമഗ്രികളുടെ വില വർധന മൂലം സ്റ്റേഡിയത്തിലെ മേപ്പിൾ വുഡ് ഫ്ലോറിങ് പൂർത്തീകരിക്കാൻ തുക മതിയാകാതെ വന്നു. ഈ സാഹചര്യത്തിൽ എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പുതിയ നിരക്കിൽ തയ്യാറാക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ 14.56 ലക്ഷം രൂപകൂടി അനുവദിക്കുകയും ചെയ്തു. 40.86 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർവ്വഹണ ചുമതല. 

മേപ്പിൾ വുഡ് ഫ്ലോറിങ് കൂടി പൂർത്തിയായാൽ തൃശ്ശൂരിന് സമീപത്ത് ജില്ലയിലെ തന്നെ പ്രധാന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം എന്ന രീതിയിൽ ഇഎംഎസ് സ്റ്റേഡിയം ഉപയോഗപ്രദമാകും. എത്രയും വേഗം സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഫ്ലോറിങ് പ്രവൃത്തി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.

date