Skip to main content

വിജ്ഞാൻ സാഗർ അവധിക്കാല ശാസ്ത്രക്യാമ്പ് 

 

ജില്ലാപഞ്ചായത്തിന്റെ കീഴിൽ ആകാശവാണിക്ക് സമീപം രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന വിജ്ഞാൻ സാഗർ ശാസ്ത്രസാങ്കേതിക  പാർക്ക് 2023 ഏപ്രിൽ, മെയ് മാസത്തിൽ 20 ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ശാസ്ത്ര പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിനായിട്ട് ക്ലാസുകൾ, പരീക്ഷണങ്ങൾ, ശാസ്ത്രജ്ഞരുമായുള്ള അഭിമുഖം, വ്യവസായശാല സന്ദർശനം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ ക്യാമ്പിന്റെ ഭാഗമായുണ്ട്. ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലായാണ് പരിശീലനം. ഇവിടെയുള്ള ഐഎസ്ആർഒ പവലിയനും സ്പെയ്സ് എക്സ്പോറിയവും ആകർഷകങ്ങളാണ്. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ക്ലാസിൽ പങ്കെടുക്കാം എന്ന് സ്പെഷ്യൽ ഓഫീസർ സിടി അജിത് കുമാർ അറിയിച്ചു. ക്യാമ്പ് ഫീസായ 3000 രൂപ നേരിട്ടോ ബാങ്ക് മുഖേനയോ അടക്കാവുന്നതാണ്. ഫോൺ : 0487 2330800, 9526969436

date