Skip to main content
മുല്ലശ്ശേരി പഞ്ചായത്തിൽ നടന്ന എസ് സി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെപി ആലി ഉദ്ഘാടനം ചെയ്യുന്നു.

എസ് സി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു

 

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2022 - 23 വാർഷിക പദ്ധതി പ്രകാരം എസ് സി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചറുകൾ  വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പി ആലി വിതരണം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ  ദിൽന ധനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്  മെമ്പർമാരായ ക്ലമന്റ് ഫ്രാൻസിസ്, ഷീബ വേലായുധൻ, ടി ജി പ്രവീൺ, അനിത ഗിരിജ കുമാർ, രാജശ്രീ ഗോപകുമാർ, സുനീതി അരുൺകുമാർ പഞ്ചായത്ത് സെക്രട്ടറി സൂര്യകുമാരി എസ്, അസിസ്റ്റൻറ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. 

പതിനാറ് വിദ്യാർഥികൾക്കുള്ള മേശയും കസേരയുമാണ് വിതരണം നടത്തിയത്

date