Skip to main content

അംശദായം അടയ്ക്കുന്നതിന് തിയതി നീട്ടി

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്ക് അംശദായം അടയ്ക്കുന്നതിന് ഫെബ്രുവരി 28 വരെ സമയം അനുവദിച്ചു. അംഗത്വം ലഭിച്ച് ഇതുവരെ അംശദായം അടയ്ക്കാത്തവർ 6 ശതമാനം പിഴയോടുകൂടി തുക അടയ്‌ക്കണം. നിശ്ചിത സമയത്തിനകം അംശദായം അടയ്ക്കാത്തപക്ഷം അംഗത്വം റദ്ദാക്കും.  അക്ഷയ, ജനസേവന കേന്ദ്രം വഴിയോ, ക്ഷേമനിധിയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടോ ഗൂഗിൾ പേ സംവിധാനം (Google Pay No - 9037044087) വഴിയോ തുക അടയ്ക്കാം. ഗൂഗിൾ പേ വഴി അംശദായം അടയ്ക്കുന്നവർ അതേ നമ്പരിലേക്ക് വാട്‌സ് ആപ്പ് വഴി വിശദാംശങ്ങൾ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2720071, 2720072.

പി.എൻ.എക്സ്. 375/2023

 

date