Skip to main content

ശിശുക്ഷേമ സമിതി ഭരണസമിതി തിരഞ്ഞെടുപ്പ്

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 2023-26ലെ  ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് തിരുവനന്തപുരം തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ലൈഫ് മെമ്പർമാർക്ക് മാത്രമായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനുമുള്ള അവകാശം. തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക വരണാധികാരിയുടെ ഓഫീസ് കാര്യാലയമായ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് പബ്ലിക് ഓഫീസ്, മ്യൂസിയം, തിരുവനന്തപുരത്തു നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയങ്ങളിൽ 10 മുതൽ 5 വരെ ലഭിക്കും. ജനുവരി 20 മുതൽ നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു തുടങ്ങി. നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 8 വൈകിട്ട് അഞ്ചുവരെ. തെരഞ്ഞെടുപ്പ് വിജ്ഞാപനം, കരട് വോട്ടർ പട്ടിക എന്നിവ സമിതി ആസ്ഥാന നോട്ടീസ് ബോർഡിലും, എല്ലാ ശിശുക്ഷേമ സമിതികളിലും, ജില്ലാ കളക്ടർമാരുടെ കാര്യാലയത്തിലും www.childwelfare.kerala.gov.in ലും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് കമ്മീഷണർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

പി.എൻ.എക്സ്. 373/2023

date