Post Category
ലൈഫ് സ്കിൽസ് എഡ്യുക്കേഷൻ ഡിപ്ലോമ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്റർ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ഈ മാസം ആരംഭിക്കുന്ന ലൈഫ് സ്കിൽസ് എഡ്യൂക്കേഷൻ ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്.
അപേക്ഷാഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ: 0471-2325101, 8281114464.
കോഴ്സ് സംബന്ധിച്ച് വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. പുതിയ ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.
പി.എൻ.എക്സ്. 387/2023
date
- Log in to post comments