Skip to main content
കാട്ടൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം   മന്ത്രി ആർ ബിന്ദു നിർവഹിക്കുന്നു

കാട്ടൂർ പഞ്ചായത്തിലെ നാല് റോഡുകൾ നാടിന് സമർപ്പിച്ചു

 

കാട്ടൂർ ഗ്രാമപഞ്ചായത്തിൽ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ നാല് റോഡുകൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നാടിന് സമർപ്പിച്ചു. റോഡ് വികസനത്തിൽ പ്രഥമ പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ റോഡുകളെ ഉൾപ്പെടെ ഉന്നത നിലവാരത്തിലേയ്ക്ക് ഉയർത്താനായി. ഠാണ - ചന്തക്കുന്ന് ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും മന്ത്രി അറിയിച്ചു.   

മുൻ എംഎൽഎ കെ യു അരുണന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ ചെലവിട്ടുള്ള ഹൈസ്കൂൾ ചേലക്കത്തറ റോഡ്,  പ്രത്യേക വികസന ഫണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ ചെലവിൽ പറയങ്കടവ് വെള്ളച്ചാരാൻ റോഡ്, ആറ് ലക്ഷം രൂപ ചെലവിൽ അകംപടം കോൺക്രീറ്റിംഗ്, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി വഴി 12 ലക്ഷം രൂപ ചെലവിട്ട രാമൻകുളം ലിങ്ക് റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. 

ചേലക്കത്തറ റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ടി വി ലത അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെയു അരുണൻ മാസ്റ്റർ മുഖ്യാതിഥിയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  വിഎം കമറുദീൻ, സെക്രട്ടറി ഇൻ ചാർജ്ജ് രാജേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമിത മനോജ്, ജനപ്രതിനിധികളായ ഷീജ പവിത്രൻ, രമാഭായി, പിഎ സനീഷ്, ജയശ്രീ സുബ്രമണ്യൻ, രജി ഉണ്ണികൃഷ്ണൻ, വിമല സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.

date