Skip to main content

അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു 

 

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ (മലയാളം മീഡിയം), ചേലക്കര ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ (ഇംഗ്ലീഷ് മീഡിയം) എന്നിവിടങ്ങളിൽ ഈ അധ്യയന വർഷം 5-ാം ക്ലാസ്സിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷാകർത്താക്കളുടെ കുടുംബവാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയുളള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്രവർഗ്ഗക്കാർക്ക് വരുമാനപരിധി ബാധകമല്ല. പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പൂരിപ്പിച്ച അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി, കുടുംബ വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ആഫീസ്, കോർപ്പറേഷൻ/നഗരസഭ/ബ്ലോക്ക് പട്ടികജാതി വികസന ആഫീസുകൾ, ഗവ. എം.ആർ.എസ് വടക്കാഞ്ചേരി/ചേലക്കര എന്നിവിടങ്ങളിൽ ഫെബ്രുവരി 18ന് വൈകീട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കാം.

മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് 9 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകുന്നതാണ്. പ്രവേശനം ആൺകുട്ടികൾക്ക് മാത്രമായിരിക്കും. അപേക്ഷകരുടെ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. പ്രവേശനം ലഭിക്കുന്നവർക്ക് താമസം, ഭക്ഷണം, പുസ്തകങ്ങൾ, യൂണിഫോം എന്നിവ സൗജന്യമായിരിക്കും. ഫോൺ: 0487-2360381

date