Skip to main content

ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ ഒക്കുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് 2023 - 'സുരക്ഷിതം 2.0

 

സർക്കാർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 67 തീയതികളിൽ ''ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് 2023 - 'സുരക്ഷിതം 2.0എന്ന പേരിൽ അന്താരാഷ്ട്ര സെമിനാർ കൊച്ചി നോർത്ത് കളമശ്ശേരിയിലെ ചാക്കോളാസ് പവലിയൻ ഇവന്റ് സെന്ററിൽ സംഘടിപ്പിക്കും. 'ഇൻഡസ്ട്രി 4.0 തൊഴിൽ ആരോഗ്യ സുരക്ഷിതത്വത്തിലെ വെല്ലുവിളികളും അവസരങ്ങളും (Industry 4.0 - challenges and opportunities in Occupational Safety and Health) എന്നതാണ് സെമിനാറിന്റെ പ്രമേയം. International Social Security Association (ISSA), ജർമൻ സോഷ്യൽ ആക്‌സിഡന്റ് ഇൻഷുറൻസ് (DGUV) ജർമ്മനിനാഷണൽ സേഫ്റ്റി കൗൺസിൽ-കേരള ചാപ്റ്റർ എന്നിവയുമായി സഹകരിച്ച്‌കൊണ്ടാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്റോബോട്ടിക്‌സ്മെഷീൻ ലേണിംഗ് IOT, ഡാറ്റാ അനലിറ്റിക്‌സ് എന്നീ സംവിധാനങ്ങളെ തൊഴിൽ അപകടങ്ങളും തൊഴിൽജന്യ രോഗങ്ങളും തടയുന്നതിനായി പ്രയോജനപ്പെടുത്തുകയും വ്യവസായ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള തൊഴിൽ ആരോഗ്യസുരക്ഷിതത്വ വെല്ലുവിളികളെ വിലയിരുത്തുന്നതിനുമായി ജർമനിനെതർലണ്ട്അമേരിക്കഫ്രാൻസ്യു.കെ തുടങ്ങിയ രാജ്യങ്ങളിലെ 12 ഒാളം വിദഗ്ദരാണ് അന്താരാഷ്ട്ര കോൺഫറൻസിൽ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 2030-ലെ ഗോൾ 8.8 പ്രകാരം തൊഴിലാളികൾക്ക് സംഭവിക്കുന്ന തൊഴിലപകടങ്ങളും തൊഴിൽജന്യരോഗങ്ങളും ഇല്ലാതാക്കുന്നതിനായി 'വിഷൻ സീറോഎന്ന ലക്ഷ്യം മുൻനിർത്തി വകുപ്പ് പ്രവർത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആധുനിക സാങ്കേതിക വിദ്യകൾ എപ്രകാരം പ്രയോജനപ്പെടുത്താം എന്ന് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 6-ന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ,  തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കുകയും ജിസിഡിഎ ചെയർമാൻ ചന്ദ്രൻപിള്ള വിശിഷ്ടാതിഥിയായും വിവിധ കേന്ദ്രസംസ്ഥാനപൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുക്കും.

പി.എൻ.എക്സ്. 608/2023

date