Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം നഗരസഭ - ഐ.സി.ഡി.എസ് അർബൻ 2 പ്രോജക്ട് പ്രകാരം 1. സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, 2. റിഹാബിലിറ്റേഷൻ പ്രൊഫഷണൽ - സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, 3. റീഹാബിലിറ്റേഷൻ - പ്രൊഫഷണൽ - ഫിസിയോതെറാപ്പി, 4. റീഹാബിലിറ്റേഷൻ പ്രൊഫഷണൽ - ഒക്കുപേഷണല്‍ സുപാഷ തെറാപ്പിസ്റ്റുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. റാങ്ക് ലിസ്റ്റിന് 3 വർഷം പ്രാബല്യം ഉണ്ടായിരിക്കും. അപേക്ഷാ ഫോമുകൾ തിരുവനന്തപുരം അർബൻ ശിശു വികസന പദ്ധതി ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 7 വൈകിട്ട് അഞ്ചുമണി. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്ഫോട്ടോ പതിച്ച അഡ്രസ് പ്രൂഫ്പ്രവൃത്തി പരിചയം (ഉണ്ടെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.

അപേക്ഷ അയക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയംഐ.സി.ഡി.എസ്അർബൻ - 2, പൂജപ്പുരഫോൺ നം: 9447343902. ഇ-മെയിൽ: icdsurban2tvm@gmail.comകൂടുതൽ വിവരങ്ങൾക്ക്: 0471 2343626.

പി.എൻ.എക്സ്. 612/2023

date