Skip to main content

തൊഴിലധിഷ്ഠിത പരിശീലനം നൽകും

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ വിദേശത്തും സ്വദേശത്തും ഒരു പോലെ ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി (NSDC) അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം നൽകും. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം 100 ശതമാനം പ്ലേസ്‌മെന്റ് ഉറപ്പ് നൽകുന്നു. പ്ലസ് ടുഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വിശദ വിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.

പി.എൻ.എക്സ്. 673/2023

date