Skip to main content

പട്ടികവർഗ്ഗയുവജനങ്ങൾക്ക് ഡിജിറ്റൽ തൊഴിലുകളിൽ സൗജന്യപരിശീലനവും തൊഴിലും

ഡിജിറ്റൽ മാർക്കറ്റിങ്ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻഡിജിറ്റൽ ഡിസൈൻ തുടങ്ങിയ ആധുനിക തൊഴിൽനൈപുണികളിൽ പട്ടികവർഗ്ഗയുവതീയുവാക്കൾക്ക് സൗജന്യപരിശീലനവും തൊഴിലും നൽകുന്നു. സംസ്ഥാന പട്ടികവർഗ്ഗവികസനവകുപ്പിന്റെ ധനസഹായത്തോടെയാണ് കോഴ്സ്. പരിശീലത്തിന്റെ മുഴുവൻ ചെലവും വകുപ്പു വഹിക്കും. പ്രതിമാസ സ്‌റ്റൈപ്പന്റും നല്കും.

കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈൻ എന്ന സ്ഥാപനത്തിന്റെ പാലക്കാട് ക്യാമ്പസിലാണു പരിശീലനം. പരിശീലനം പൂർത്തിയാക്കുന്ന മുഴുവൻപേർക്കും തൊഴിൽ ലഭ്യമാക്കും. ക്രിയേറ്റീവ്ഐടി അനുബന്ധ മേഖലകളിൽ ജോലി നേടാൻ അനുയോജ്യമായ കോഴ്‌സുകളാണ് ഇവ. അഭിരുചിനിർണയ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം.

പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പ്ലസ് ടു പാസായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 - 26 വയസ്. അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 15. കോഴ്‌സുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് 96560 39911-ൽ വിളിക്കാം. വെബ്‌സൈറ്റ്: www.amd.edu.in.

പി.എൻ.എക്സ്. 674/2023

date