Skip to main content

ബാലികാദിനാചരണം: ക്ലാസ് സംഘടിപ്പിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് ലിംഗ പദവി സമത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പോലീസ് സൂപ്രണ്ട് പി വാഹിദ് ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ അധ്യക്ഷനായി. ജില്ലയിലെ കായികാദ്ധ്യാപകർക്കായി കായികമേഖലയിൽ പെൺകുട്ടികളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ അസോസിയേറ്റ് പ്രൊഫസർ ഡോ.സോണി ജോൺ ടി ക്ലാസ്സെടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര സ്വാഗതവും വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എസ് ലേഖ നന്ദിയും പറഞ്ഞു.

date