Skip to main content

ഇരിങ്ങാലക്കുട നഗരസഭാ ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വാർഷികാഘോഷ സംഘാടകസമിതി രൂപീകരിച്ചു

നൂറ്റമ്പത് വർഷത്തിൻ്റെ നിറവിലേക്ക് കടക്കുന്ന ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ വാർഷികം പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷതയായി.

വിപുലമായ ആഘോഷ പരിപാടികൾക്കായി ഉന്നത വിദ്യാഭ്യാസ മന്ത്രി മുഖ്യ രക്ഷാധികാരിയായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ടി എൻ പ്രതാപൻ എംപി, മുൻ എംഎൽഎമാരായ കെ യു അരുണൻ , തോമസ് ഉണ്ണിയാടൻ, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, ടൗൺ ജുമാ മസ്ജിദ് ഇമാം കബീർ മൗലവി തുടങ്ങിയവർ രക്ഷാധികാരികളായും നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി സംഘാടക സമിതി ചെയർമാനായും വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാ ജോബി വൈസ് ചെയർമാൻ ആയും കമ്മിറ്റി രൂപീകരിച്ചു. കൺവീനറായി പ്രിൻസിപ്പൾ മുരളിയെയും തെരഞ്ഞെടുത്തു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി  സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ എം കെ മുരളി ആമുഖപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ചാർളി ടി വി, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, സി സി ഷിബിൻ, പാർലമെൻ്ററി പാർട്ടി പ്രതിനിധികളായി അഡ്വക്കേറ്റ് കെ ആർ വിജയ, അൽഫോൻസാ തോമസ്, മുൻ നഗരസഭാ ചെയർമാൻ എം പി ജാക്സൺ, ഓ എസ് എ പ്രസിഡന്റ് ജോസ് തേക്കെത്തല, പി ടി എ പ്രസിഡന്റ് റെജി സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പൂർവ്വ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. പ്രധാനാധ്യാപിക ലത നന്ദി പറഞ്ഞു

date