Skip to main content

എന്‍ഡ്യൂറന്‍സ് ടെസ്റ്റ്-ഗതാഗത നിയന്ത്ര

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (538/19) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് വേണ്ടി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ എന്‍ഡുറന്‍സ് ടെസ്റ്റ് ഫെബ്രുവരി 7ന് രാവിലെ 5 മണി മുതല്‍ നടത്തുന്നു. തൃശൂര്‍ സിറ്റി പൊലീസ് DHQ ക്യാമ്പ് പരേഡ് ഗ്രൗണ്ട് (രാമവര്‍മ്മപുരം) ആണ് പരീക്ഷാ കേന്ദ്രം. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റിലെ (www.keralapsc.gov.in) തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തശേഷം അഡ്മിഷന്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയുടെ അസലും സഹിതം ടെസ്റ്റിന്റെ ദിവസം രാവിലെ 5 മണിക്ക് മുന്‍പായി കേന്ദ്രത്തില്‍ ഹാജരാകണം. ഇത് സംബന്ധിച്ച് പ്രൊഫൈല്‍ / എസ്എംഎസ് സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റൊരവസരം നല്‍കുന്നതല്ല. ഈ ദിവസം രാവിലെ 5 മണി മുതല്‍ DHQ പരേഡ് ഗ്രൗണ്ട് ഗേറ്റ് മുതല്‍ താണിക്കുടം റോഡില്‍ 2.5 കി.മീ ദൂരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.

date