Skip to main content

ആയുര്‍വേദ നേഴ്‌സ് ഒഴിവ്

ജില്ലയിലെ വിവിധ ഗവ.ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ നേഴ്‌സ് ഗ്രേഡ് 2 തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ ഒരുവര്‍ഷത്തെ ആയുര്‍വേദനേഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്‌സിങ്ങ് ഇന്‍ ആയുര്‍വേദ  എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി ആറിന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ 0487 2334313 നമ്പറില്‍ ലഭിക്കും. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ പരിഗണിക്കുകയില്ല.

date