Skip to main content

താണിശ്ശേരി ഹെൽത്ത് സബ് സെന്റർ ഉദ്ഘാടനം ചെയ്തു

താണിശ്ശേരി ഹെൽത്ത് സബ് സെന്ററിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. 
സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല വലിയ മുന്നേറ്റം നടത്തി കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.  കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള പ്രതിരോധത്തിലൂടെ കേരളത്തിന്റെ ആരോഗ്യ മേഖല ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. ഗവേഷണത്തിൽ ഉൾപ്പെടെ വലിയ സംഭാവന നൽകിയാണ് ആരോഗ്യ രംഗം മുന്നേറുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
ഇരിങ്ങാലക്കുട മുന്‍ എംഎല്‍എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്ററുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സബ്ബ് സെന്റര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ചടങ്ങില്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്‍ വലിയാട്ടില്‍, കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അമ്പിളി യുവി, രജനി നന്ദകുമാര്‍, ബ്ലോക്ക് മെമ്പര്‍മാരായ കെ എസ് രമേഷ്, ബിന്ദു പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.

date