Skip to main content

ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന  സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിൻറെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണര്ഷിപ്പ് ഡവലപ്മെന്റ് (KIED) 7 ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാർച്ച് 06  മുതൽ 14 വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ  പ്രവൃത്തിപരിചയമുള്ളവർക്ക് പങ്കെടുക്കാം. 4,130 രൂപ ആണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സെർറ്റിഫിക്കേഷൻ, ഭക്ഷണം, താമസം, GST ഉൾപ്പടെ). താത്പര്യമുള്ളവർ www.kied.info ൽ ഓൺലൈനായി ഫെബ്രുവരി 20ന്  മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0484 2532890, 2550322, 9605542061.

date