Skip to main content

ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്

ജില്ലയിൽ വിവിധ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ഒഴിവുള്ള ആയുർവേദ ഫാർമസിസ്റ്റ് ഗ്രേഡ് II തസ്തികകളിൽ പി എസ് സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ മുഖേന ഉദ്യോഗാർത്ഥികളെ ലഭ്യമാകാത്ത അവസരങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തും. എസ് എസ് എൽ സി യും ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ നൽകുന്ന ഒരു വർഷ ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് / ബിഫാം ഇൻ ആയുർവേദ എന്നിവയാണ് യോഗ്യത. സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഫെബ്രുവരി 09ന് രാവിലെ 10.30ന് ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ല കാര്യാലയത്തിൽ (തൃശൂർ വടക്കേ ബസ് സ്റ്റാന്റിനു സമീപം വെസ്റ്റ് പാലസ് റോഡിൽ) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. സർവീസിൽ നിന്നും വിരമിച്ചവരെ പരിഗണിക്കില്ല. ഫോൺ: 0487 2334313

date