Skip to main content

അംശാദായം സ്വീകരിക്കുന്നു

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ 24 മാസത്തിൽ കൂടുതൽ ഉള്ള അംശാദായ കുടിശ്ശിക അംശാദായ കുടിശ്ശിക സിറ്റിങ്ങിൽ സ്വീകരിക്കും. മാർച്ച് 3 ന് വല്ലച്ചിറ, 7ന് മാള, 9ന് കുഴൂർ, 14 ന് കാട്ടാകാമ്പൽ/പോർക്കുളം, 18 ന് എരുമപ്പെട്ടി, 25ന് മുണ്ടത്തിക്കോട്, 28 ന് തെക്കുംകര എന്നിങ്ങനെയാണ് സിറ്റിംഗ്. സിറ്റിംഗിൽ പുതിയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. പുതുതായി ചേരുവാൻ വരുന്നവർ സ്കൂൾ സർട്ടിഫിക്കറ്റ്/ആധാർ കാർഡ്/തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബാങ്ക് പാസ്സ് ആദ്യത്തെ പേജ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. കൂടികാഴ്ചക്ക് വരുന്ന സമയത്ത് മേൽപറഞ്ഞവയുടെ ഒറിജിനലുകൾ പരിശോധനക്കായി ഹാജരാക്കേണ്ടതാണ്. ഫോൺ: 0487 2386754

date