Skip to main content

ഇന്ത്യൻ സംഗീതത്തിൻ്റെ മനുഷ്യ മുഖമായി സുസ്മിത് ബോസ്

 

നിങ്ങളുടെ ദുഃഖം എൻ്റേതാണെങ്കിൽ അത് ലോകത്തിൻ്റേതുമാണ് എന്ന് പാടുന്ന ഗായകനാണ് സുസ്മിത് ബോസ്. ഇക്കാലവും മാറും. മഹാദുരന്തങ്ങൾക്കു ശേഷവും പുതിയ വസന്തമെത്തും എന്നാണ് അദ്ദേഹം പാടുന്നത്. പതിമൂന്നാമത് ഇറ്റ്ഫോക്കിന്റെ രണ്ടാം ദിനത്തിൽ റീജിയണൽ തിയറ്ററിന്റെ മുറ്റത്ത്‌ അലയടിച്ച സുസ്മിത് ബോസിന്റെ ശബ്ദം ഇന്ത്യൻ സംഗീതത്തിൻ്റെ മനുഷ്യാവകാശ മുഖമായി. ജനാധിപത്യവും അന്തസുമാണ് ശരി. മനുഷ്യാവകാശവും സമാധാനവുമുള്ള ലോകമാണ് നമുക്കു വേണ്ടത് എന്നും അദ്ദേഹം പാടുന്നു.

ലോകം മാറുന്നത് ആർക്കു വേണ്ടിയാണെന്ന്  സുസ്മിത് ബോസ് ചോദിക്കുന്നു. സകല ജീവജാലങ്ങൾക്കായി ലോകം മാറുമ്പോൾ മാത്രമേ അത് ലോകത്തിൻ്റേതായി മാറൂ .ആ ലോകത്തെ ജനാധിപത്യവും അന്തസും ശരിയായി പ്രവർത്തിക്കൂ. അതിനായി നമുക്ക് ഒന്നിച്ചു കൈ കോർക്കാം. കോർപ്പറേറ്റുകളേയും ഫാസിസ്റ്റ് ശക്തികളേയും എങ്ങനെ നമ്മുടെ മാനസികാവസ്ഥയിൽ നിന്ന് എന്ന് മാറ്റാനാവുമോ അന്ന് മാത്രമേ നാം ഉദ്ദേശിക്കുന്ന സ്വാതന്ത്ര്യമുണ്ടാകൂ. സ്വാതന്ത്ര്യം അല്ലെങ്കിൽ എന്താണ്? എന്നും അദ്ദേഹം ഗാനങ്ങളിലൂടെ ചോദിക്കുന്നു.

സുജാതൻ ആർട്ട്‌ ഗാലറിയിലെ ഓപ്പൺ തിയറ്ററിൽ നിറഞ്ഞ സംഗീതപ്രേമികൾക്ക് മുന്നിൽ സംഗീതത്തിന്റെ പുതിയ വഴികളിലൂടെ സുസ്മിത് ബോസ് സൗമ്യനായി യാത്ര ചെയ്തു.  മനുഷ്യാവകാശം, ആഗോള സമാധാനം, അഹിംസ തുടങ്ങി സാമൂഹ്യ പ്രശ്‌നങ്ങൾ  കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യൻ സംഗീതജ്ഞനാണ് സുസ്മിത് ബോസ്.  1970കൾ മുതൽ അദ്ദേഹം ഇന്ത്യയിലും വിദേശത്തും  മ്യൂസിക് ഷോ അവതരിപ്പിച്ചിട്ടുണ്ട്.  ഇന്ത്യയുടെ സാമൂഹിക-സാംസ്‌കാരിക വശങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററികളുടെയും സിനിമകളുടെയും ഭാഗമായിട്ടുണ്ട്.  പബ്ലിക് ഇഷ്യു, സോംഗ് ഓഫ് ദി ബെമൽ യൂണിവേഴ്സ്',  'ബി ദ ചേഞ്ച്' എന്നിവ സുസ്മിത് ബോസിന്റെ പ്രശസ്ത ആൽബങ്ങളാണ്.  അദ്ദേഹത്തിന്റെ സംഗീതത്തിന്റെ അമ്പതാം വർഷത്തിൽ 2020ൽ പുറത്തിറങ്ങിയ ആൽബമാണ് ദെൻ ആൻഡ് നൗ.

date