Skip to main content

രണ്ടാം ദിനത്തിലും കൈയടി നേടി സാംസൺ : ആവേശമായി സുസ്മിത് ബോസ്

ആവിഷ്കാരത്തിന്റെ അനന്തസാധ്യതകൾ കൈയടക്കത്തോടെ അരങ്ങിലെത്തിച്ച് കലാകാരും പരന്നൊഴുകിയ ആശയങ്ങൾ ഏറ്റെടുത്ത് കാണികളും. അന്താരാഷ്ട്ര നാടകവേദിയുടെ രണ്ടാം ദിനം കയ്യടക്കി നാടക,സംഗീത അവതരണങ്ങൾക്കൊപ്പം ആശയസംവാദങ്ങളും. ഒന്നാം ദിനം അരങ്ങേറിയ സാംസൺ നാടകത്തിന്റെ അണിയറപ്രവർത്തകർ പങ്കെടുത്ത  ആർട്ടിസ്റ്റ് ഇൻ കോൺവർസേഷൻ പരിപാടിയോടെ ആയിരുന്നു രണ്ടാം ദിനം ആരംഭിച്ചത്. സാംസൺ നാടകത്തിന് പിന്നിലെ അനുഭവങ്ങളുമായി സംവിധായകൻ ബ്രെറ്റ് ബെയ്ലി തന്നെ കാണികൾക്ക് മുന്നിലെത്തി. സമകാലിക രാഷ്ട്രീയാവസ്ഥകൾ ആഴങ്ങളിൽ പറഞ്ഞ സാംസൺ നാടകം രണ്ടാം ദിനത്തിലും അരങ്ങിലെത്തി. സാംസൺ നാടകം കാണാൻ ആദ്യ രണ്ട് ദിവസങ്ങളും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.

ആദ്യ ദിനത്തിലെ രണ്ട് നാടകങ്ങളുടെ പുനരവതരണവും രണ്ടാംദിനത്തിലുണ്ടായി. ബ്ലാക്ക് ബോക്സിൽ നിറഞ്ഞ സദസിൽ 'നിലവിളികൾ, മർമ്മരങ്ങൾ, ആക്രോശങ്ങൾ' അരങ്ങേറി. ആക്ടർ മുരളി തീയേറ്ററിൽ രണ്ടാം ദിനത്തിലും കാണികളെ കയ്യടക്കി അന്താരാഷ്ട്ര നാടകം 'സാംസൺ' അരങ്ങിലെത്തി.  കെ.ടി മുഹമ്മദ്‌ തീയേറ്ററിൽ സമകാലിക ഇന്ത്യനവസ്ഥയിൽ മനുഷ്യൻ എന്ത്? എന്ന ചോദ്യം ഉന്നയിക്കുന്ന ബീഹാറി നാടകമായ റൺധിർ കുമാർ സംവിധാനം ചെയ്ത  ഫൗൾ പ്ലേ എത്തി. പവിലയൻ ഗ്രൗണ്ടിൽ രാത്രി തായ്‌വാൻ ഓപ്പറ 'ഹീറോ ബ്യൂട്ടി' അരങ്ങിൽ വന്നു. സംഗീതം, നാടകം, ആയോധന കലകൾ, നൃത്തം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുടെ വ്യത്യസ്തമായ മിശ്രിതം തായ്‌വാനീസ് ഓപ്പറയുടെ മുഖമുദ്ര.

സുജാതൻ ആർട്ട് ഗ്യാലറിയിലെ ഓപ്പൺ തിയേറ്ററിൽ നടന്ന ഫോക്ക് സിംഗർ സുസ്മിത് ബോസിന്റെ സംഗീത വിരുന്ന് രണ്ടാം ദിനത്തിന്റെ ആവേശം കൂട്ടി. ആർട്ടിസ്റ്റ് സീനിക് ഗാലറിയിൽ നടന്ന പൊതുപ്രഭാഷണത്തിൽ എഴുത്തുകാരനായ മുകുന്ദാറാവു 'ദൈവത്തോടൊപ്പം ചിരിക്കുമ്പോൾ' എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണവും ശ്രദ്ധേയമായി. നമ്മുടെ പുരാണങ്ങൾ, ഇതിഹാസങ്ങൾ, സംസ്‌കൃത നാടകങ്ങൾ, ബുദ്ധിസ്റ്റ് കഥകളിലെ നർമ്മ ഭാഗങ്ങൾ കോർത്തിണക്കിയാണ് പ്രഭാഷണം നടത്തിയത്.

വേദിയില്‍ ഇന്ന് (ഫെബ്രുവരി 7)

ബ്ലാക്ക് ബോക്‌സ്- വൈകിട്ട് 4
ബ്ലാക്ക് ഹോള്‍

കെടി മുഹമ്മദ് തിയേറ്റര്‍-വൈകിട്ട് 4
മായാബസാര്‍

ഫാവോസ്-രാത്രി 8.30
ആര്‍ട്ടിക്

പവലിയന്‍-രാത്രി 7
ഹീറോ ബ്യൂട്ടി

കില- മാസ്റ്റര്‍ ക്ലാസ് (വര്‍ക്ക്‌ഷോപ്പ്) -രാവിലെ 8 മുതല്‍ 12 വരെ
എം കെ റെയ്‌ന

ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക് ഗാലറി
രാവിലെ 11 മുതല്‍ 12.30 -ആര്‍ട്ടിസ്റ്റ് കോണ്‍വര്‍സേഷന്‍ -

ഉച്ചയ്ക്ക് 2 മുതല്‍- കൊളോക്യം

രാത്രി 7 മുതല്‍ സ്‌ക്രീനിംഗ്

date