Skip to main content

സ്വേച്ഛാധിപത്യ കാലത്ത് സമാധാനപരമായ മരണം പോലും സാധ്യമല്ല : ഓവല്യാക്കുലി ഖോട്സാക്കുലി

സ്വേച്ഛാധിപത്യത്തിന്റെ കാലത്ത് സമാധാനപരമായ മരണം പോലും സാധ്യമല്ലെന്ന്  സംവിധായകൻ ഓവല്യാക്കുലി ഖോട്സാക്കുലി. ആർട്ടിസ്റ്റ് ഇൻ കോൺവെർസേഷനിൽ  ഫെസ്റ്റിവൽ ക്യൂറേറ്റർ ദീപൻ ശിവരാമനുമായി നടന്ന ആന്റിഗണി നാടക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഫോക്ലിസിന്റെ ഗ്രീക്ക് നാടകത്തിന് നൽകിയ  പുനർവ്യാഖ്യാനമാണ് ആന്റിഗണി എന്നും അദ്ദേഹം പറഞ്ഞു.

ചിന്തയും പ്രവർത്തിയും സൃഷ്ടിക്കുന്ന വിഭ്രാന്തികളാണ് ഫ്ളൈയിംഗ് ചാരിയറ്റ്സ്
നാടകത്തിന് ആധാരമെന്ന്  സംവിധായകൻ കുമാരൻ വളവൻ  കെ എ നന്ദജനുമായുള്ള ചർച്ചയിൽ പറഞ്ഞു. അരികുവൽകരിക്കപ്പെടുന്നവർക്ക് ഒറ്റ ശബ്ദമേ കാണൂ എന്നും അദ്ദേഹം പറഞ്ഞു.

ദക്ലകഥ ദേവികാവ്യ അണിയറ പ്രവർത്തകരുമായി നടന്ന ചർച്ചയിൽ സംവിധായകൻ കെ പി ലക്ഷ്മണ ദളിത് സാഹിത്യത്തിലുള്ള കൃതികൾ താളങ്ങളാലും നാട്യപ്രകടനങ്ങളാലും സമ്പന്നമാണെന്ന്
അഭിപ്രായപ്പെട്ടു. ഫെസ്റ്റിവൽ ക്യൂറേറ്റർ ബി ആനന്ദകൃഷ്ണനുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കർ പറയുന്നത് പോലെ ഹിന്ദു മിത്തുകളുടെ അപനിർമിതിയാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ദക്ലകളുടെ ജീവിതം തന്നെയാണ് അരങ്ങിൽ വന്നതെന്ന് ദാക്ല നടൻ ഭരത് ഡിങ്റി പറഞ്ഞു.

ഷേക്സ്പിയറിന്റെ മറ്റു പല നാടകങ്ങളിലെയും വസ്തുക്കൾ, സംഗീതം എന്നിവ ടെമ്പസ്റ്റ് പ്രൊജക്ടിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ ഫെസ്റ്റിവൽ ക്യൂറേറ്റർ അനുരാധ കപൂറുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു.

date