Skip to main content

ഇറ്റ്ഫോക്ക് വളർച്ചയുടെ പടവുകളിൽ: പ്രൊഫ.അലിയാർ

മുൻ വർഷങ്ങളേക്കാൾ മികച്ച സംഘാടനമാണ് പതിമൂന്നാമത് അന്തർദേശീയ നാടകോത്സവത്തിന്റെ പ്രത്യേകതയെന്ന് ഇറ്റ്ഫോക്ക് ആദ്യകാല പ്രവർത്തകനും നടനുമായ പ്രൊഫ. അലിയാർ വി കുഞ്ഞ്.

പെട്ടെന്നുണ്ടായ ഒരു ആശയത്തിൽ നിന്നാണ് അന്താരാഷ്ട്ര നാടകോത്സവം ആരംഭിച്ചത്. ഇറ്റ്‌ഫോക്കിൻ്റെ തുടക്കകാലത്ത് നടൻ മുരളിക്കൊപ്പം പ്രവർത്തിക്കാനായതിൽ അഭിമാനവും സന്തോഷവുമുണ്ട്. ഇന്ന് അത് വളർന്ന് പതിമൂന്നാം എഡിഷനിലെത്തി. ഉള്ളടക്കത്തിലും ഇറ്റ്ഫോക്ക് വളരെയധികം മുന്നോട്ട് പോയി. ലോകത്തെവിടെയുമുള്ള നാടകപ്രവർത്തകരും വളരെ താത്പര്യത്തോടെ കാണുന്ന ഒന്നായി അന്താരാഷ്ട്ര നാടകോത്സവം മാറി. പ്രധാനപ്പെട്ട തിയേറ്റർ ഫെസ്റ്റ് എന്ന നിലയിൽ ലോകമെങ്ങുമുള്ള തിയേറ്റർ ഗ്രൂപ്പുകൾ ഇറ്റ്ഫോക്ക് ലക്ഷ്യംവെച്ച് നാടകങ്ങൾ ഷെഡ്യൂൾ ചെയ്തുവരുന്നു. ഇത് കേരളത്തിന് ഏറെ അഭിമാനകരമാണ്. വരുംവർഷങ്ങളിൽ ഇറ്റ്ഫോക്ക് കൂടുതൽ വളരുന്നതിനുള്ള സൂചനയാണ് ഈ വർഷത്തെ സംഘാടനം.

കോവിഡാനന്തര കാലഘട്ടത്തിൽ ഏറ്റവും ഓർമ്മിക്കാവുന്ന ഒരു ആശയമാണ് 'ഒന്നിക്കണം മാനവികത' എന്നത്. സർഗാത്മക പ്രവർത്തനം നടത്താൻ കഴിയാത്ത ഒരു കാലഘട്ടത്തിനുശേഷം വന്ന 'ഒന്നിക്കണം മാനവികത' എന്ന ആശയം ഈ സന്ദർഭത്തിൽ തികച്ചും അന്വർത്ഥമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറ്റ്ഫോക്കിന്റെ ഹൈലൈറ്റ് ആന്റഗണിയാണെന്ന് അലിയാർ പറയുന്നു. അധികാര രാഷ്ട്രീയത്തിനെതിരെയുള്ള ചെറുത്തുനിൽപ്പായിരുന്നു ആന്റഗണി. ഗ്രീക്ക് നാടകത്തിന്റെ പുനരാഖ്യാനമായിരുന്നു ആന്റിഗണി. പ്രമേയത്തിലും സമകാലിന അവതരണത്തിനും ശ്രദ്ധപുലർത്തി. രണ്ട് കഥാപാത്രത്തെ വച്ച്  നല്ല രംഗഭാഷ നൽകാൻ നാടകത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

date