Skip to main content
ക്ഷീരകർഷക അദാലത്ത് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കും: മന്ത്രി ജെ ചിഞ്ചുറാണി

ഫാം തുടങ്ങുന്നതിന് നിയമവ്യവസ്ഥകൾ സംരംഭക സൗഹൃദമാക്കും

ക്ഷീര കർഷകരുടെ പരാതി നേരിട്ട് കേട്ട് മന്ത്രി

കർഷകർ എല്ലാ ഓഫീസുകളിലും കയറിയിറങ്ങാതെ ഏകജാലക സംവിധാനം വഴി ഫാം ലൈസൻസ് ലഭ്യമാക്കാൻ സർക്കാർ തരത്തിൽ നടപടി ഉണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, പൊല്യുഷൻ കൺട്രോൾ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ അനുമതിക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ക്ഷീര സംഗമം പടവ് 2022 - 23 ജനകീയ ക്ഷീര കർഷക അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഫാം തുടങ്ങുന്നതിനും നടത്തികൊണ്ട് പോകുന്നതിനും നിലവിലുള്ള കാലാഹരണപ്പെട്ട നിയമവ്യവസ്ഥകൾ സംരംഭക സൗഹൃദമാക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ക്ഷീരമേഖലയിലേയ്ക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഫാംമിംഗ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉതകുന്ന സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ ഗവേഷണ മാർഗങ്ങൾ എന്നിവ കർഷകർക്ക് ഉപയോഗപ്പെടുത്തുന്ന വിധം ഒരുക്കാൻ വെറ്ററിനറി, ഡയറി സർവകലാശാലയുടെ സേവനം  ഉപയോഗപ്പെടുത്തും. ചർമ്മമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കറവ പശു, കിടാരി, ആറുമാസത്തിന് താഴെ പ്രായമുള്ള പശുക്കുട്ടി എന്നിവയ്ക്ക് 30000, 16000, 5000 എന്നീ ക്രമത്തിൽ നഷ്ടപരിഹാരവും നൽകാൻ നടപടി സ്വീകരിക്കും.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്  നിയമം കൊണ്ടുവരും. അടുത്ത ബജറ്റിൽ കാലിത്തീറ്റ ബില്ലിന് അന്തിമ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ക്ഷീര കർഷകർക്ക് ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിനായി 1962 എന്ന നമ്പറിൽ  24 മണിക്കൂർ ടോൾഫ്രീ സേവനം ലഭ്യമാക്കും. 29 ബ്ലോക്കുകളിലേയ്ക്ക് ആംബുലൻസ് സൗകര്യം ഉറപ്പാക്കുന്നതിനായി വാഹനങ്ങൾ നൽകി. 70 ബ്ലോക്കുകളിലേയ്ക്ക് വാഹനം നൽകുന്നതിന് 13.5 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. രണ്ട് മാസത്തിനുള്ളിൽ 70 ബ്ലോക്കുകളിലേയ്ക്കുള്ള ആംബുലൻസ് നൽകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ക്ഷീരസംഗമത്തിന്റെ മൂന്നാം ദിനം നടന്ന ജനകീയ ക്ഷീര കർഷക അദാലത്തിൽ ലഭിച്ചത് 281 പരാതികളാണ്. 165 പരാതികൾക്ക് പരിഹരിച്ചു. കർഷകരുടെ  പരാതികൾ നേരിൽ കേട്ട മന്ത്രി പരിഹാരങ്ങളും നിർദ്ദേശിച്ചു.

ജില്ലാ ഓഫീസുകളിൽ കർഷകർ സമർപ്പിച്ച പരാതികളും അടിയന്തിര തീർപ്പ് വേണ്ട ഫയലുകളും ഉൾപ്പടെ 269 പരാതികളാണ് അദാലത്തിൽ സമർപ്പിക്കുന്നതിന് വേണ്ടി ലഭിച്ചത്. നേരിട്ട് 12 പരാതികളാണ് ലഭിച്ചത്. അന്തിമ തീരുമാനം ലഭിക്കാത്ത 26 ഫയലുകൾ ഡയറക്ടറേറ്റിലേക്ക്  കൈമാറാൻ മന്ത്രി നിർദ്ദേശിച്ചു.

ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് ലഭിച്ച 50 ഫയലുകൾ സംബന്ധിയായ അപേക്ഷകൾ തുടർ നടപടികൾക്കായി സർക്കാർ/ഇതര ഏജൻസികൾക്ക് അയച്ച് കൊടുത്തതായി മന്ത്രി പറഞ്ഞു. മറ്റ് ഏജൻസികളിൽ നിന്ന് നടപടി ആവശ്യമായ ഫയലുകളിൻമേൽ കർഷകർക്ക് മറുപടി നൽകുന്നതിലേക്കായി അദാലത്തിൽ പങ്കെടുത്തു.

മണ്ണുത്തി വെറ്റിനറി  യൂണിവേഴ്സിറ്റി ക്യാമ്പസിലെ അലുംമ്നി ഹാളിൽ നടന്ന പരിപാടിയിൽ നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ രജിത്തിന്റെ അധ്യക്ഷനായി. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഡോ. കൗശികൻ, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാർ ഡോ. സുധീർബാബു, വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി സയൻസ് ആന്റ് ഫുഡ് ടെക്നോളജി ഡീൻ രാജ്കുമാർ,  മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, കെ.എൽ.ഡി. ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ.ആർ രാജീവ്, കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടർ ഡോ. ബി ശ്രീകുമാർ, ക്ഷീര വികസന വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ഷീബാകുമാരി, മിൽമ ഫെഡറേഷൻ ഭരണസമിതിയംഗം ഭാസ്കരൻ ആദങ്കാവിൽ, മിൽമ എറണാകുളം മേഖലാ യൂണിയൻ ഭരണസമിതിയംഗം ടി എൻ സത്യൻ, കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് വൈസ് പ്രസിഡന്റ് ലൂക്കോസ് ടി സി, തിരുമാറാടി ക്ഷീരസംഘം പ്രസിഡന്റ് സിനു ജോർജ്ജ്, അന്തിക്കാട് ക്ഷീരസംഘം പ്രസിഡന്റ് രാജേഷ്, മാന്നാമംഗലം ക്ഷീരസംഘം പ്രസിഡന്റ് ജോർജ്ജ് പന്തപ്പിള്ളി, മറ്റം ക്ഷീരസംഘം പ്രസിഡന്റ് വാസു കെ എസ്, ഒല്ലൂക്കര ക്ഷീരസംഘം പ്രസിഡന്റ് ജോസ് പാലോക്കാരൻ, കോളങ്ങാട്ടുകര ക്ഷീരസംഘം പ്രസിഡന്റ് എ കെ പ്രഭാകരൻ, എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ സ്വാഗതവും അദാലത്ത് കമ്മിറ്റി ചെയർമാൻ എം എം അവറാച്ചൻ നന്ദിയും പറഞ്ഞു.

date