Skip to main content

വൈഗ 2023 - ഡി പി ആർ ക്ലിനിക്ക് ഇന്ന്  (15.02. 2023) ആരംഭിക്കും

 

 കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023 നോട് അനുബന്ധിച്ച് നടത്തുന്ന ഡിപിആർ ക്ലിനിക് തിരുവനന്തപുരം സമേതിയിൽ ഇന്ന് ആരംഭിക്കും. സംരംഭകർക്ക് വഴികാട്ടിയാകുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന ക്ലിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ സംരംഭകർക്കും അവരവരുടെ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിജയകരമാക്കുന്നതിനും ആവശ്യമായ ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ) ലഭിക്കുന്നതിനോടൊപ്പം, സർക്കാർ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യം  നേടാനും അവസരം ലഭിക്കും. വിവിധ സംരംഭകരും, ഈ മേഖലയിലെ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും, സാങ്കേതിക വിദഗ്ധരും ക്ലിനിക്കിൽ പങ്കെടുക്കും. ഇന്നുമുതൽ 17 വരെ, മൂന്ന് ദിവസമായാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. www.vaigakerala.com എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ 50 സംരംഭകർക്കാണ് ഈ അവസരം ലഭിക്കുന്നത്. അവരവരുടെ സംരംഭങ്ങൾക്ക് ഉതകുന്ന ഡി പി ആര്‍ (വിശദമായ പദ്ധതി രേഖ) വൈഗയുടെ വേദിയിൽ വച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്യും.
ഇന്ന് തിരുവനന്തപുരം വെൺപാലവട്ടത്തുള്ള SAMETI യിൽ വച്ച് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഡി പി ആർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. കൃഷി ഡയറക്ടർ കെ എസ് അഞ്ജു ഐ എ എസ്, സമേതി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, SFAC മാനേജിംഗ് ഡയറക്ടർ തുടങ്ങിയവർ പങ്കെടുക്കും.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ 
ഫാം ഇൻഫർമേഷൻ ബ്യുറോ

date