Skip to main content

പുതുമോടിയില്‍ രാജേന്ദ്ര മൈതാനം വീണ്ടും തുറന്നു 

 

    ചരിത്രസ്മരണകളിലേക്ക് വീണ്ടും രാജേന്ദ്ര മൈതാനം. നവീകരിച്ച രാജേന്ദ്ര മൈതാനം മേയര്‍ എം. അനില്‍കുമാര്‍ പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

    നഗരത്തിലെ പൊതുഇടങ്ങള്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ നവീകരിക്കുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.  കൊച്ചിയെ സാംസ്‌ക്കാരിക നഗരമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കൂട്ടായപ്രവര്‍ത്തനത്തിലൂടെ പൊതു ഇടങ്ങള്‍ മനോഹരമാക്കാമെന്നതിന്റെ ഉദാഹരണമാണ് രാജേന്ദ്രമൈതാനം- മേയര്‍ പറഞ്ഞു. 

    ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയുടെ അധ്യക്ഷത വഹിച്ചു. പ്രൊഫ.എം.കെ സാനു തുറന്ന് നല്‍കല്‍ പ്രഖ്യാപനം നടത്തി.

    ഹൈബി ഈഡന്‍ എം.പി, എം.എല്‍.എ മാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, പി.വി ശ്രീനിജിന്‍, കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ എസ്.ഷാനവാസ്, സാഹിത്യകാരന്‍ കെ.എല്‍ മോഹനവര്‍മ, ജി.സി.ഡി.എ നിര്‍വാഹക സമിതി അംഗം എ.ബി സാബു, 
ജി.സി.ഡി.എ സെക്രട്ടറി അബ്ദുള്‍ മാലിക്, കെ.എസ് ഷൈജു, മുന്‍ മേയര്‍ സൗമിനി ജയിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സിതാര കൃഷ്ണകുമാറിന്റെ സംഗീത നിശയും ഉണ്ടായിരുന്നു. 

രാജേന്ദ്രമൈതാനത്ത് പുല്‍ത്തകിടി സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് കായലിനോട് ചേര്‍ന്ന് വേലി സ്ഥാപിക്കും. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് രാജേന്ദ്രമൈതാനം നവീകരിച്ചത്.

date