Skip to main content

ഗുരുവായൂര്‍ സ്വീവറേജ് പദ്ധതിയുടെ റോബോട്ടിക് ശുചീകരണം : സംഘാടക സമിതി രൂപീകരിച്ചു.

ഗുരുവായൂര്‍ സ്വീവറേജ് പദ്ധതിയുടെ റോബോട്ടിക് ശുചീകരണ യന്ത്രത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ചെയര്‍മാനായും, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ പി പ്രസാദ് കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി 24 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ റോബോട്ടിക് ശുചീകരണ യന്ത്രത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഗുരുവായൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍   എന്‍ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഇ ലീല, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ കെ പി പ്രസാദ്, വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

date