Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ ഫെബ്രുവരി 22ന് രാവിലെ 11ന് സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ആംഗ്ലോ ഇന്ത്യൻ വിദ്യാർഥികളുടെ സംവരണം സംബന്ധിച്ച് അഡ്വ. ആന്റണി നിൽട്ടൺ റെമിലോയുടെ അപേക്ഷ, കുംഭാരന്മാർക്ക് പ്രത്യേക സംവരണം നൽകണമെന്ന ആവശ്യം, നിലവിൽ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെട്ട Koteyar സമുദായത്തിനൊപ്പം Ramakshatriya എന്ന പേരുകൂടി ചേർക്കണം എന്ന ആവശ്യം എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ എ.വി. ജോർജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 850/2023
date
- Log in to post comments