Skip to main content

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം അർബൻ 3 തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ പദവി പഠനം പെണ്ണടയാളങ്ങൾ പ്രൊജക്റ്റിലേക്ക് ഫെസിലിറ്റേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഒരു ഒഴിവാണുള്ളത്. സോഷ്യൽവർക്ക്/സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത.  പ്രായപരിധി 18-40 (ജനുവരി 1, 2023 ന് 40 വയസ് കവിയരുത്). ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. മുൻപരിചയമുള്ളവർക്കും തിരുവനന്തപുരം നഗരസഭാ പരിധിയിൽ സ്ഥിര താമസക്കാർക്കും മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷകൾ തിരുവനന്തപുരം ഐസിഡിഎസ് അർബൻ 3 ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. നഗരസഭയുടെ വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, സ്ഥിര താമസം, ഫോട്ടോ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വെക്കണം. അപേക്ഷാ കവറിനുമുകളിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റർ നിയമനത്തിനുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകിട്ട് 3 വരെ. വിലാസംശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് അർബൻ 3, മൂന്നാംനില, വസന്തം ടവർ, പേരൂർക്കട പി.ഒ., തിരുവനന്തപുരം – 695 005. ഫോൺ0471-2433090.

പി.എൻ.എക്സ്. 851/2023

date