Skip to main content

മൾട്ടിപർപ്പസ് വർക്കർ ഒഴിവ്

തൃശൂർ ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ. ആയുർവേദ ഹോമിയോ ആശുപ്രതികളിലേക്കും ഒഴിവുവരാവുന്ന മറ്റ് പദ്ധതികളിലേക്കുമായി ആയുഷ് മിഷൻ മൾട്ടിപർപ്പസ് വർക്കറുടെ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും 22ന് ബുധനാഴ്ച തൃശൂരിലെ കേരള സ്പോർട്സ് ആയുർവേദ ആശുപതിയിൽ രാവിലെ 9ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപ്രതിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഫെബ്രുവരി 20ന് തിങ്കളാഴ്ച വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്.

യോഗ്യത- പ്ലസ് ടു വിജയത്തോടൊപ്പം സർക്കാർ അംഗീകൃത മൂന്നു മാസത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ പരിജ്ഞാനവും. പ്രതിമാസ വേതനം 10500 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ: 8113028721

date