Skip to main content

പാറപ്പുറം അയ്യ൦പറമ്പ് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നടത്തി

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പോർക്കുളം പഞ്ചായത്തിന്റെ 2021 - 22 വാർഷിക പദ്ധതിൽ നിന്ന് 16,52,000 രൂപ ചിലവഴിച്ചു നിർമ്മിച്ച പത്താം വാർഡിലെ  പാറപ്പുറം അയ്യ൦പറമ്പ്  കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ പോർക്കുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ രാമകൃഷ്ണൻ  അധ്യക്ഷത വഹിച്ചു.

കുടിവെള്ള ക്ഷാമം രൂക്ഷമായ അയ്യ൦പറമ്പ് പാറപ്പുറം മേഖലയിലെ 165 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

പാറപ്പുറം സ്രോതസ് വില്ലേജിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി, കുന്നംകുളം ഭദ്രസന സെക്രട്ടറി ജോസഫ് ചെറുവത്തൂർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻന്മാരായ പി ജെ ജ്യോതിസ്, അഖില മുകേഷ്, പി സി കുഞ്ഞൻ, വാർഡ് മെംബർ ബിജു കോലാടി, പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജൻ, മറ്റു പഞ്ചായത്തു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date