Skip to main content

ദർഘാസ് ക്ഷണിച്ചു

തൃശ്ശൂർ ജില്ലയിലെ പൊതുജനാരോഗ്യ സ്ഥാപനത്തിലേക്ക് 2023 ഏപ്രിൽ ഒന്നാം തീയതി മുതൽ 2024 മാർച്ച് മാസം 31 വരെ ആവശ്യമായി വരുന്ന ഭക്ഷ്യസാധനങ്ങൾ (ബ്രഡ് ഉൾപ്പെടെ) വിതരണം ചെയ്യുന്നതിന് വിതരണക്കാരിൽ / നിർമാണക്കാരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. തൃശ്ശൂർ / ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വടക്കാഞ്ചേരി ജില്ലാശുപത്രി, തൃശ്ശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രം, കൊരട്ടി ഗാന്ധിഗ്രാം സർക്കാർ ത്വക്ക് രോഗാശുപത്രി, പുതുക്കാട്/ചേലക്കര/കൊടുങ്ങല്ലൂർ/കുന്നംകുളം/ചാലക്കുടി/ചാവക്കാട് താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലേക്കാണ് വിതരണം ചെയ്യേണ്ടത്. ദർഘാസുകൾ ഫെബ്രുവരി 28ന് ഉച്ചക്ക് ഒരുമണി വരെ അതാത് സ്ഥാപനങ്ങളിലെ ചാർജ് വഹിക്കുന്ന ഉദ്യോഗസ്ഥർ സ്വീകരിക്കും.

date