Skip to main content

വെറ്ററിനറി ഡോക്ടർ നിയമനം

 തൃശ്ശൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല വെറ്ററിനറി സേവനം പദ്ധതി, മതിലകം, പഴയന്നൂർ ബ്ലോക്കുകളിലായി മൊബൈൽ വെറ്ററിനറി യൂണിറ്റുവഴി വെറ്ററിനറി സേവനം നൽകി വരുന്ന പദ്ധതി എന്നീ രണ്ട് പദ്ധതികളുടെ നടത്തിപ്പിലേയ്ക്ക് വെറ്ററിനറി ഡോക്ടർമാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിയമനം 90ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദം ,വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വേതനം നല്‍കുന്നതാണ്. താത്പ്പര്യമുളളവര്‍ തൃശ്ശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഫെബ്രുവരി 22ന് രാവിലെ 10 മണിയ്ക്ക് രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2361216

date