Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം

 

പ്രവർത്തനം കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ ഓൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് (KIED) 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാർച്ച് ആറു മുതൽ 14 വരെ കളമശ്ശേരി  കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ലീഗല്‍ ആന്‍റ് സ്റ്റാറ്റ്യൂട്ടറി കംപ്ലയന്‍സ്, പാക്കേജിംഗ്, ബ്രാന്‍റിംഗ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് വര്‍ക്കിംഗ് ക്യാപിറ്റല്‍ മാനേജ്മെന്‍റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടൈം, ആന്‍റ് സ്ട്രസ് മാനേജ്മെന്‍റ്, സ്കീമ്സ്   തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4,130 രൂപയാണ് ഏഴ് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. (കോഴ്സ് ഫീ, സെർറ്റിഫിക്കേഷൻ ഭക്ഷണം, താമസം, ജിഎസ്.ടി ഉൾപ്പടെ ). താത്പര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info ഓൺലൈനായി ഫെബ്രുവരി 25 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫെൺ 0484 2532890 /2550322/9605542061,

date