Skip to main content

വെബ്ബിനാർ 25 ന്

 

ഭക്ഷ്യ മേഖലയിൽ സംരംഭം നടത്തുന്നവരും തുടങ്ങാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളും നിയമ വശങ്ങളെയും ആസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്ട്ട് ഫോർ ഓൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് (കീഡ്), ഫുഡ് എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 ന് വെള്ളിയാഴ്ച രാവിലെ 11 മുതൽ 12 വരെ സൂം പ്ലാറ്റ് ഫോം മാർഗത്തിലൂടെയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ കീഡിന്‍റെ വെബ്സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ 0484 2532890/ 2550322.

date