Skip to main content

ഐഎസ്ആർഒ ഉപഗ്രഹ ദൗത്യത്തിൽ പങ്കാളികളായ വിദ്യാർഥികൾക്ക് അനുമോദനം

ഐഎസ്ആർഒയുടെ ആസാദി സാറ്റ് 2.0 ഉപഗ്രഹ ദൗത്യത്തിൽ പങ്കാളികളായ അഴീക്കോട് സീരീസാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അഭിമാന താരങ്ങളെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അനുമോദിച്ചു. ഇതിനോടനുബന്ധിച്ച് സ്പെയ്സ് കിഡ്സ് ഇന്ത്യയുടെ സ്ഥാപക സിഇഒ ഡോക്ടർ  കേശനുമായി സംവദിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി.  
 
2023 ഫെബ്രുവരി10ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച  ഐ.എസ്.ആർ.ഒയുടെ ആസാദി സാറ്റിന്റെ നിർമ്മാണ ദൗത്യത്തിൽപങ്ക് വഹിച്ച അഴിക്കോട് സീതി സാഹിബ്‌ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ 10 വിദ്യാർത്ഥിനികളെയാണ് മന്ത്രി അനുമോദിച്ചത്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ചടങ്ങിൽ ആധ്യക്ഷത വഹിച്ചു.  സ്പേസ് കിഡ്സ്‌ ഇന്ത്യ സ്ഥാപകയും സി ഇ ഒ യുമായ ഡോ. കേശൻ തത്സമയം ഈ വിദ്യാർത്ഥിനികളുമായി  ഓൺലൈനിൽ സംവദിച്ചു. കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ അതിന്റെ തനത് വിദ്യാഭ്യാസ പദ്ധതിയായ കൈരളി ശാസ്ത്രവിഭാഗത്തിന്റെ സയൻഷ്യയുടെ ആഭിമുഖ്യത്തിൽ ഉപഗ്രഹ നിർമാണ ജേതാക്കളായ 10  പെൺകുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അഴിക്കോട് സീതിസാഹിബ് മെമ്മോറിയൽ ട്രസ്റ്റ്‌ മാനേജർ ഡോക്ടർ പി എ ഫസലുൽ ഹഖ് ഉപഗ്രഹ പ്രവർത്തന വിശദീകരണവും നടത്തി. സീതിസാഹിബ് മെമ്മോറിയൽ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഡോക്ടർ പി എ മുഹമ്മദ് സൈദ് മുഖ്യപ്രഭാഷണം നടത്തിയ അഴിക്കോട് ഫോർ സീസൺ ഓഡിറ്റോറിയത്തിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള വേദിയിലായിരുന്നു അഭിനന്ദന സമ്മേളനം.
ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി എ എ മുഹമ്മദ്‌ ഇക്ബാൽ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എ സീതി മാസ്റ്റർ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ടി വി സെമീന ടീച്ചർ, ഹൈസ്കൂൾ പ്രധാനധ്യാപിക കെ എ സബീന,  സീതി സാഹിബ്‌ മെമ്മോറിയൽ ഡി എൽ എഡ് പ്രിൻസിപ്പാൾ എ കെ അസ്റാബി ടീച്ചർ, പിടിഎ പ്രസിഡന്റ് കെ എം സാദത്ത്, പി കെ അസീം, നിഷ ഹാരിസ്, ട്രസ്റ്റ്‌ ട്രഷറർ എ എ അബ്ദുൽ ഖയ്യും, എം എ അബ്ദുൽ ഗഫൂർമാസ്റ്റർ, അഴീക്കോട്‌ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ പി എ കരുണാകരൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് നൗഷാദ് കൈതവളപ്പിൽ, ഡോ. കെ എസ് ഷിഹാബുദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

date