Skip to main content

ബിസിനസ്സ് - എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

          പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), ഏഴു ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. മാർച്ച് 6 മുതൽ 14 വരെ കളമശേരി KIED ക്യാമ്പസിൽ വെച്ചാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.  Legal & Statutary Compliance, Packaging, Branding, Strategic Marketing, Working Capital Management, Advanced Digital Marketing, Time &Stress Management, Schemes തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4130 രൂപയാണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീസെർട്ടിഫിക്കേഷൻഭക്ഷണംതാമസം, GST ഉൾപ്പെടെ) താത്പര്യമുള്ളവർ KIED ന്റെ വെബ്‌സൈറ്റായ www.kied.info ൽ ഓൺലൈനായി ഫെബ്രുവരി 25 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 2532890, 2550322, 9605542061.

പി.എൻ.എക്സ്. 885/2023

date