Skip to main content

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം

 

ദേശീയ ആരോഗ്യദൗത്യം  (ആരോഗ്യ കേരളം)  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി, ഡിസിഎ/പിജിഡിസിഎ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 13,500. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന മര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനില്‍ മാര്‍ച്ച് ആറിന് വൈകിട്ട് മൂന്നിന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.

date