Skip to main content

എൻട്രൻസ് ക്രാഷ് കോഴ്സ് സൗജന്യ പരീക്ഷാപരിശീലനം

 

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ പാസായതും, പ്ളസ് ടു ക്ലാസ്സിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് 2023 മെഡിക്കൽ എൻജിനീയറിംഗ് എൻട്രൻസിനുള്ള സൗജന്യ പരിശീലനം ഏപ്രിൽ മൂന്നിന്  ആരംഭിക്കുന്നു.

പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് 70 ശതമാനം  സീറ്റും ഒരു ലക്ഷത്തിൽ താഴെ വരുമാന മുള്ള ഒ ബി സി ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റും അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. 

അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം (ഒ.ബി.സി) എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം 15.03.2023-ന് മുൻപ് രക്ഷിതാവിനോടൊപ്പം ഹാജരാകേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. (വിശദവിവരങ്ങൾക്ക് 6238965773 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്)

date