Skip to main content

പോസ്റ്റർ രചനാ മത്സരം

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട് ഹൈസ്‌കൂൾ കുട്ടികൾക്കുവേണ്ടി എന്റെ മലയാളം എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിന്റെ നേതൃത്വത്തിൽ മ്യൂസിയം കോമ്പൗണ്ടിൽ വെച്ച് ഫെബ്രുവരി 26നു രാവിലെ 10നു പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കും. പങ്കെടുക്കുവാൻ താത്പര്യമുള്ള വിദ്യാർഥികൾ സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രവുമായി എത്തണം. വിശദവിവരങ്ങൾക്ക്: 8075336147, 9809034273.

പി.എൻ.എക്സ്. 911/2023

date