Skip to main content

മന്ത്രി പി.രാജീവ് അനുശോചിച്ചു

 

നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷിൻ്റെ  വിയോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവ് അനുശോചനം രേഖപ്പെടുത്തി. 
ടെലിവിഷൻ പരിപാടികളിലും മിമിക്രി പരിപാടികളിലും മികച്ചുനിന്ന സുബി സുരേഷ് കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും പ്രിയപ്പെട്ട ഒരാളായിരുന്നു എന്ന് മന്ത്രിയുടെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഒരുപാട് പരിമിത സാഹചര്യങ്ങളിൽ നിന്ന് സ്വയം കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ അവരുടെ പോരാട്ടവീര്യം ആദരവോടെതന്നെ അംഗീകരിക്കപ്പെടണം. 

എല്ലാ പ്രായക്കാരുമായും പെട്ടെന്ന് ഇണങ്ങാനും അവരിലെല്ലാം പോസിറ്റീവായ ഒരു എനർജി പകരാനും സുബി സുരേഷിന് കഴിഞ്ഞിരുന്നു. ഊർജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ട മലയാളികൾ അവരെ ഓർക്കുകതന്നെ ചെയ്യും. സുബി സുരേഷിൻ്റെ മരണത്തിൽ ബന്ധുമിത്രാദികളുടെയും സിനിമാ-ടെലിവിഷൻ ലോകത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ആദരാഞ്ജലി അർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

date