Skip to main content

പീച്ചി ഡാം കനാൽ തുറക്കും

പീച്ചി ഡാമിൽ നിന്നും കുടിവെള്ള ആവശ്യത്തിനായി ഫെബ്രുവരി 23 മുതൽ ഇടതുകര കനാലിലൂടെയും 26 മുതൽ വലതുകര കനാലിലൂടെയും വെള്ളം തുറന്ന് വിടുമെന്ന് തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കനാലിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും ശ്രദ്ധിക്കണം. പാടശേഖരങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ കർഷകർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണം.

date